Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ മരണസംഖ്യ 172 ആയി

കൊല്ലം: സുനാമി കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മരിച്ച ഒമ്പത് പേരുടെ മൃതദേഹം കൂടി ഡിസംബര്‍ 28 ചൊവ്വാഴ്ച കൊല്ലം ജില്ലയില്‍ കണ്ടെടുത്തു. ഇതോടെ സംസ്ഥാനത്ത് കടല്‍ക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 172 ആയി.

157 പേരുടെ മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കൊല്ലത്ത് മാത്രം 138 പേരാണ് മരിച്ചത്. കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തില്‍ 65 മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിച്ചു.

നാട്ടുകാര്‍ നടത്തിയ തിരിച്ചിലിലാണ് ചൊവ്വാഴ്ച കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല. തിരച്ചില്‍ നടത്തുന്നതില്‍ അധികൃതര്‍ അലംഭാവം കാട്ടുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

കൊല്ലം ജില്ലയിലെ തീരപ്രദേശത്ത് കാണാതായ ഒട്ടേറെ പേരെ ഇനിയും കണ്ടുകിട്ടാനുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടല്‍ക്ഷോഭത്തില്‍ പെട്ട പലരെയും ഇനിയും കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്ന് തിരച്ചില്‍ നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+