കൊല്ലത്ത് മൂന്ന് മൃതദേഹങ്ങള്‍ കൂടി കിട്ടി
കൊല്ലം: സംസ്ഥാനത്ത് കടല്‍ക്ഷോഭം ഏറ്റവും രൂക്ഷമായ കൊല്ലം ജില്ലയില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി ഡിസംബര്‍ 28 ചൊവ്വാഴ്ച കണ്ടെടുത്തു. ഇതോടെ ജില്ലയില്‍ മാത്രം മരിച്ചവരുടെ എണ്ണം 132 ആയി.
ആലപ്പാട് പഞ്ചായത്തില്‍ 60 മൃതദേഹങ്ങള്‍ ഉച്ചക്ക് ശേഷം സംസ്കരിക്കാനുള്ള ഏര്‍പ്പാടുകള്‍ അധികൃതര്‍ ചെയ്തിട്ടുണ്ട്.
കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള സാധ്യത കണക്കിലെടുത്ത് തിരച്ചില്‍ തുടരുകയാണ്. കാണാതായ ഒട്ടേറെ ആളുകളെ പറ്റി ഇനിയും വിവരം ലഭിച്ചിട്ടില്ല. ആയിരക്കണക്കിനാളുകള്‍ക്കാണ് ദുരന്തത്തില്‍ പരിക്കേറ്റത്. തകര്‍ന്നടിഞ്ഞ വീടുകള്‍ക്കിടയില്‍ തിരച്ചില്‍ ദുഷ്കരമാണ്.
ആയിരങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട ഇവര്‍ വേണ്ട വസ്ത്രം പോലും ഇല്ലാത്ത സ്ഥിതിയിലാണ്.












Click it and Unblock the Notifications