വയനാട്ടില്‍ നേരിയ ഭൂചലനം
മാനന്തവാടി: വയനാട് ജില്ലയിലെ പല ഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഡിസംബര്‍ 28 ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ ഭൂചലനവും ഭൂമിക്കടിയില്‍ നിന്ന് ശബ്ദവും ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. അമ്പലവയല്‍, നെന്മേനി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്.
നേരിയ ഭൂചലനമാണുണ്ടായതെങ്കിലും സുനാമി ദുരന്തമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ നാട്ടുകാര്‍ പരിഭ്രാന്തരാണ്. എന്നാല്‍ ഭൂചലനമുണ്ടായതായി അധികൃതരുടെ ഭാഗത്തുനിന്നും ഔദ്യോഗികമായി അറിയിപ്പൊന്നും ഉണ്ടായിട്ടില്ല.












Click it and Unblock the Notifications