മരണസംഖ്യ 25,000 കവിഞ്ഞു
ചെന്നൈ: സുനാമി കടല്‍ക്ഷോഭത്തെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ദക്ഷിണേഷ്യയില്‍ മരിച്ചവരുടെ എണ്ണം 25,00 കവിഞ്ഞു. ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞേക്കും.
ശ്രീലങ്കയില്‍ 12,000 പേരും ഇന്തോനേഷ്യയില്‍ 5000 പേരും മരിച്ചു. തായ്ലാന്റില്‍ ആയിരം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മലേഷ്യയില്‍ 150 പേരും സൊമാലിയയില്‍ 100 പേരും മരിച്ചു. മാലിദ്വീപിലും 100 പേരാണ് മരിച്ചത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണം നടന്ന തമിഴ്നാട്ടില്‍ മരണം 3600 കവിഞ്ഞു. ആന്‍ഡമാനില്‍ മരണം 5000 കവിയുമെന്നാണ് കരുതുന്നത്. കേരളത്തില്‍ 162 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടുകിട്ടിയത്.












Click it and Unblock the Notifications