ഇന്തോനേഷ്യയില്‍ മരണം 25,000 ആയേക്കും
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ഭൂകമ്പത്തിലും കടല്‍ക്ഷോഭത്തിലും 25,000 പേര്‍ മരിച്ചിട്ടുണ്ടാവുമെന്ന് ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റ് യൂസഫ് കല്ല പറഞ്ഞു.
മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മരിച്ചവരുടെ എണ്ണം 21,000നും 25,000നും ഇടയില്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്തോനേഷ്യയില്‍ 5000 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് സുമാത്ര ദ്വീപിന്റെ വടക്കേയറ്റമായ ആകെഹ് പ്രദേശത്താണ്. ഇവിടെ ദുരിതാശ്വാസപ്രവര്‍ത്തകര്‍ക്ക് എത്താന്‍ പോലും കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications