ശ്രീലങ്കയില്‍ മരണസംഖ്യ 13,000
കൊളംബോ: ശ്രീലങ്കയില്‍ സുനാമി കടല്‍ക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 13,000ഓളമായി. 2000ഓളം പേരെ കാണാതായിട്ടുണ്ട്.
11,960 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 50 സൈനികരും 70 വിദേശികളും ഇതില്‍ ഉള്‍പ്പെടും.
തമിഴ് പുലികളുടെ അധീനപ്രദേശമായ വടക്ക് കിഴക്കന്‍ മേഖലയില്‍ അതിശക്തമായ കടല്‍ക്ഷോഭമാണുണ്ടായത്. ഇവിടെ1372 പേരുടെ മൃതദേഹം കണ്ടെത്തിയതായി തമിഴ് പുലികള്‍ സ്ഥിരീകരിച്ചു. 2000 പേരെയാണ് ഇവിടെ കാണാതായത്. തമിഴ്പുലികളുടെ രണ്ട് പ്രധാന സൈനിക താവളങ്ങള്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു.












Click it and Unblock the Notifications