മരണസംഖ്യ 70,000 കവിഞ്ഞു
ചെന്നൈ: സുനാമി ദുരന്തത്തില്‍ ദക്ഷിണേഷ്യയില്‍ മരിച്ചവരുടെ എണ്ണം 70,000 കവിഞ്ഞു.
ഇന്ത്യയില്‍ 9,000ല്‍ ഏറെ ആളുകള്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആന്തമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലാണ് ഏറ്റവും കൂടുതല്‍ നാശമുണ്ടായത്. 3000ഓളം ആളുകള്‍ മരിച്ചതായി ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. 5000ല്‍ പരം ആളുകളെ കാണാതായിട്ടുണ്ട്. ആന്തമാനില്‍ മരണസംഖ്യ ഇനിയും ഏറെ കൂടുമെന്നാണ് കരുതുന്നത്.
തമിഴ്നാട്ടില്‍ മരണസംഖ്യ 5000ഓളം വരും. നാഗപട്ടണത്ത് മാത്രം 2500 പേര്‍ മരിച്ചിട്ടുണ്ട്. പോണ്ടിച്ചേരിയില്‍ 200 പേരാണ് മരിച്ചത്. കേരളത്തില്‍ 172 പേര്‍ മരിച്ചു.
33,000 പേര്‍ ഇന്തോനേഷ്യയില്‍ മരിച്ചിട്ടുണ്ട്. 25,000ല്‍ പരം ആളുകള്‍ ശ്രീലങ്കയില്‍ മരിച്ചു. തായ്ലാന്റില്‍ മരണസംഖ്യ 2000 കവിയും. മലേഷ്യയില്‍ 50 പേര്‍ മരിച്ചിട്ടുണ്ട്. മാലിദ്വീപിലും അത്രതന്നെ താളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മ്യാന്‍മാറില്‍ 30 പേരും സൊമാലിയയില്‍ 100 പേരും മരിച്ചു.












Click it and Unblock the Notifications