ഇന്ത്യയില്‍ മരണം15,000 കവിഞ്ഞേക്കും
ദില്ലി: സുനാമി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇന്ത്യയില്‍ 15,000 കവിഞ്ഞേക്കും. തമിഴ്്നാട്ടില്‍ മാത്രം മരണസംഖ്യ ഏഴായിരത്തോളം വരും. ആന്തമാനിലും മരണസംഖ്യ അത്രത്തോളം വരും.
തമിഴ്നാട്ടില്‍ നാഗപട്ടണം ജില്ലയില്‍ 4,900 പേരുടെ മൃതദേഹം സംസ്കരിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ മറ്റുഭാഗങ്ങളില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരത്തോളം വരും.
ആന്തമാനില്‍ 3000 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അയ്യായിരത്തോളം പേരെ ഇപ്പോഴും കാണാനില്ല.
ആന്ധ്രാപ്രദേശില്‍ 107 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ 175 പേരാണ് മരിച്ചത്. പോണ്ടിച്ചേരിയില്‍ അഞ്ഞൂറോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications