നാഗപട്ടണത്ത് 4900 മൃതദേഹങ്ങള്‍ സംസ്കരിച്ചു
നാഗപട്ടണം: തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയില്‍ 4900 മൃതദേഹങ്ങള്‍ റെഡ് ക്രോസ് പ്രവര്‍ത്തകര്‍ സംസ്കരിച്ചു.
നാഗപട്ടണത്ത് 2400 മൃതദേഹങ്ങളും വേളാങ്കണ്ണിയില്‍ 1500 മൃതദേഹങ്ങളുമാണ് സംസ്കരിച്ചത്. ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ 1000 മൃതദേഹങ്ങള്‍ സംസ്കരിച്ചു. കൂട്ടത്തോടെയാണ് മൃതദേഹങ്ങള്‍ സംസ്കരിച്ചത്.
ജില്ലയില്‍ മരണസംഖ്യ ഇനിയും കൂടിയേക്കുമെന്ന് റെഡ്ക്രോസ് തഞ്ചാവൂര്‍ ജില്ലാ സെക്രട്ടറി രാജ് മനോഹര്‍ പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
കര്‍ണാടകത്തിന്റെയും തമിഴ്നാടിന്റെയും മുപ്പതോളം വൈദ്യസംഘങ്ങള്‍ ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നുണ്ട്. നാഗപട്ടണം, തഞ്ചാവൂര്‍, തിരുവരൂര്‍ സര്‍ക്കാര്‍ ആശുപത്രികളിലായി പരിക്കേറ്റ അഞ്ഞൂറിലേറെ പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.
നാഗോര്‍ മുതല്‍ വേളാങ്കണ്ണി വരെയുള്ള തീരപ്രദേശമാകെ കടല്‍ക്ഷോഭത്തില്‍ നാമാവശേഷമായി.












Click it and Unblock the Notifications