ദുരന്തത്തില്‍ അനാഥരായ കുട്ടികളെ ദത്തെടുക്കും
ദില്ലി: സുനാമി ദുരന്തത്തില്‍ അച്ഛനമ്മമാരെ നഷ്ടമായ എല്ലാ കുട്ടികളെയും സഹായിക്കാന്‍ രാജീവ്ഗാന്ധി ഫൗണ്ടേഷന്‍ തീരുമാനിച്ചു.
സീനിയര്‍ സെക്കന്ററി തലം വരെയുള്ള സ്കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് ഫൗണ്ടേഷന്‍ സഹായം നല്‍കും. സ്കൂള്‍ ഫീസ്, യൂണിഫോം, പുസ്തകങ്ങള്‍ തുടങ്ങിയവ ഫൗണ്ടേഷന്‍ സൗജന്യമായി നല്‍കും. ഇവരുമായി ഫൗണ്ടേഷന്‍ നിരന്തരബന്ധം പുലര്‍ത്തും.
ദുരന്തത്തെ തുടര്‍ന്ന് കുട്ടികളിലുണ്ടായ മാനസികപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൗണ്‍സിംലിംഗ് നടത്താന്‍ തീരുമാനിച്ചതായും ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ സോണിയാഗാന്ധി അറിയിച്ചു.












Click it and Unblock the Notifications