തമിഴ്നാട്ടില്‍ മരണസംഖ്യ 7000 കവിയും
ചെന്നൈ: സുനാമി ദുരന്തത്തില്‍ തമിഴ്നാട്ടില്‍ മരിച്ചവരുടെ എണ്ണം 7000 കവിയുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
6085 പേരുടെ മരണം തമിഴ്നാട് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മരണസംഖ്യ 7000ന് മുകളിലാവാന്‍ സാധ്യതയുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
നാഗപട്ടണത്ത് 4900 മൃതദേഹങ്ങള്‍ സംസ്കരിച്ചതായി റെഡ് ക്രോസ് അറിയിച്ചിട്ടുണ്ട്. 2400 മൃതദേഹങ്ങള്‍ നാഗപട്ടണത്തും 1500 മൃതദേഹങ്ങള്‍ വേളാങ്കണ്ണിയിലും 1000 മൃതദേഹങ്ങള്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളിലും സംസ്കരിച്ചതായാണ് റെഡ് ക്രോസ് പറയുന്നത്. എന്നാല്‍ നാഗപട്ടണം ജില്ലയില്‍ 4332 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗികമായ അറിയിപ്പ്.
കന്യാകുമാരില്‍ 808 പേരും കൂടല്ലൂരില്‍ 559 പേരും ചെന്നൈയില്‍ 173 പേരും കാഞ്ചീപരുത്ത് 103 പേരും മറ്റ് ജില്ലകളില്‍ 110 പേരും മരിച്ചതായാണ് ഔദ്യോഗിക വിവരം.
പോണ്ടിച്ചേരിയില്‍ 500 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികമായ അറിയിപ്പ്. ഇവിടെയും മരണസംഖ്യ ഇതിലും കൂടുതലാകാനാണ് സാധ്യത.












Click it and Unblock the Notifications