ആലപ്പുഴ ജില്ലാ കളക്ടറെ മാറ്റി
തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടര്‍ കെ. എം. രാമാനന്ദനെ സ്ഥലം മാറ്റാന്‍ ഡിസംബര്‍ 29 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാരെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് ജില്ലാ കളക്ടറെ സ്ഥലം മാറ്റുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
സര്‍വശിക്ഷാ അഭയന്‍ പ്രൊജക്ട് ഡയറക്ടറായാണ് സ്ഥലംമാറ്റം. സര്‍വശിക്ഷാ അഭയന്‍ പ്രൊജക്ട് ഡയറക്ടര്‍ ആയിരുന്ന കെ. ജി. മുരളീധരനാണ് പുതിയ ജില്ലാ കളക്ടര്‍. ബുധനാഴ്ച തന്നെ സ്ഥാനമേറ്റെടുക്കാന്‍ മുരളീധരന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications