അഴീക്കോടിന്റെ സംഭാവന ഒരു ലക്ഷം
തൃശൂര്‍: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ച സുകുമാര്‍ അഴീക്കോട് അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ ദുരന്തബാധിതരെ സഹായിക്കാനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും.
പണം നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സാംസ്കാരികമന്ത്രി തുക നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കുന്നതാണ് നല്ലതെന്ന് അദ്ദേഹം അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പുരസ്കാരദാന ചടങ്ങ് ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സാംസ്കാരികമന്ത്രിയാണെന്നും സുകുമാര്‍ അഴീക്കോട് വ്യക്തമാക്കി.












Click it and Unblock the Notifications