Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം കേന്ദ്രത്തോട് 757 കോടി ആവശ്യപ്പെടും

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രത്തോട് 757 കോടി രൂപ ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

വ്യാഴാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുസംബന്ധിച്ച നിവേദനം നല്‍കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. ദുരന്തബാധിത പ്രദേശങ്ങളായ കായംകുളം, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച ആറാട്ടുപുഴ, ആലപ്പാട് പഞ്ചായത്തുകളിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കെ. എം. മാണിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്‍കി.

പ്രകൃതി ദുരന്തങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് ശാസ്ത്രജ്ഞരുമായും വിവിധ സംഘടനകളുമായും മുഖ്യമന്ത്രി വ്യാഴാഴ്ച ചര്‍ച്ച നടത്തി. ഇതുസംബന്ധിച്ച് പഠിക്കുന്നതിന് ഒരു വിദഗ്ധ സമിതി രൂപീകരിക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ദുരിതബാധിതരില്‍ നിന്നും വായ്പ തിരിച്ചുപിടിക്കുന്നതിന് ആറ് മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. ദുരിതബാധിത പ്രദേശങ്ങളിലുള്ളവര്‍ക്ക് കുറഞ്ഞ പലിശനിരക്കോടെ വായ്പ ലഭ്യമാക്കും.

212 ദുരിതാശ്വാസ ക്യാമ്പുകളിലായി ഒന്നര ലക്ഷം പേര്‍ ഇപ്പോള്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ 162 മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് ഔദ്യോഗിക കണക്ക്. കൊല്ലത്ത് 128 പേരും ആലപ്പുഴയില്‍ 29 പേരും എറണാകുളത്ത് നാല് പേരും കണ്ണൂരില്‍ ഒരാളും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+