മന്ത്രി ഡൊമിനികിനെയും കുട്ടപ്പനെയും തടഞ്ഞു
കൊച്ചി: എടവനക്കാട് ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ മന്ത്രി ഡൊമിനിക് പ്രസന്റേഷനെയും മുന്‍മന്ത്രി എം. എ. കുട്ടപ്പനെയും ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നാട്ടുകാര്‍ തടഞ്ഞു. ഉന്തിലും തള്ളിലും കുട്ടപ്പന്റെ ഷര്‍ട്ട് കീറി.
കുട്ടപ്പനെ നാട്ടുകാര്‍ തടഞ്ഞുവച്ചു. മന്ത്രി ഡൊമിനിക് പ്രസന്റേഷനെ പൊലീസ് ഇടപെട്ട് കാറില്‍ കയറ്റിക്കൊണ്ടുപോയി.
മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിന് അധികൃതരില്‍ നിന്നും വേണ്ട സഹായം ലഭിക്കാത്തതിലും ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിലും പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ഇവരെ തടഞ്ഞത്. ദുരിതാശ്വാസ ക്യാമ്പുകള്‍ മാത്രമാണ് നേതാക്കള്‍ സന്ദര്‍ശിക്കുന്നതെന്നും യഥാര്‍ഥത്തില്‍ ദുരന്തം സംഭവിച്ച സ്ഥലത്തേക്ക് നേതാക്കള്‍ ആരുമെത്തുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.












Click it and Unblock the Notifications