കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടി തങ്ങള്‍ക്ക് രാജി നല്‍കി

  • By Staff
Google Oneindia Malayalam News

മലപ്പുറം: മന്ത്രിസ്ഥാനത്തു നിന്നും രാജി വയ്ക്കാന്‍ അനുവാദം തേടിക്കൊണ്ട് പി. കെ. കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യീദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് കത്ത് നല്‍കി.

ജനവരി ഒന്നിന് ചേരുന്ന ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നാടകീയമായാണ് കുഞ്ഞാലിക്കുട്ടി രാജിക്കാര്യം അറിയിച്ചത്. സുനാമി ദുരന്തത്തില്‍ പെട്ടവര്‍ക്ക് വേണ്ടി മുസ്ലിം ലീഗ് ധനശേഖരണത്തെ കുറിച്ച് തങ്ങള്‍ വിശദീകരിച്ചതിന് ശേഷം കുഞ്ഞാലിക്കുട്ടി തന്റെ രാജിയെ കുറിച്ച് അറിയിക്കുകയായിരുന്നു. തങ്ങള്‍ക്ക് നല്‍കിയ കത്തിന്റെ സംക്ഷിപ്തരൂപം കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വായിച്ചു. ഡിസംബര്‍ 24ന് തന്നെ തങ്ങളെ താന്‍ രാജിസന്നദ്ധ അറിയിച്ചിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമീപകാലത്തുണ്ടായ ചില പ്രചാരണങ്ങളാണ് തന്നെ ഈ തീരുമാനത്തിലെത്തിച്ചതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ദൈവത്തോട് പ്രാര്‍ഥിച്ചാല്‍ പോലും വര്‍ഗീയതയായി ചിത്രീകരിക്കുന്നുവെന്നും ലീഗ് സമ്മേളനത്തില്‍ പോലും തനിക്ക് പങ്കെടുക്കാനാവുന്നില്ലെന്നും ഈ സാഹചര്യത്തില്‍ മന്ത്രിസ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും കത്തില്‍ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ച സോണിയാഗാന്ധി കുഞ്ഞാലിക്കുട്ടിക്ക് ഒരു കത്ത് കൊടുത്തിവിട്ടിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി രാജിസന്നദ്ധത പ്രകടിപ്പിച്ചതെന്നും അഭ്യൂഹമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X