ഇന്തോനേഷ്യയില്‍ മരണം 40,000 ആയേക്കും
ജക്കാര്‍ത്ത: ഇന്തേനേഷ്യയില്‍ ഭൂചലനത്തിലും സുനാമി ദുരന്തത്തിലും മരിച്ചവരുടെ എണ്ണം 40,000 ആയേക്കുമെന്ന് ഇന്തേനേഷ്യന്‍ വൈസ് പ്രസിഡന്റ് ജൂസഫ് കല്ല പറഞ്ഞു.
ഇന്തോനേഷ്യയില്‍ 30,000ഓളം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികമായ കണക്ക്.
സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്തെ പല പ്രദേശങ്ങളിലും എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യത്തില്‍ മരണസംഖ്യ 40,000 കവിഞ്ഞേക്കുമെന്ന് ജൂസഫ് കല്ല പറഞ്ഞു. ദുരന്തത്തില്‍ അഞ്ച് ലക്ഷം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്തോനേഷ്യയില്‍ പതിനായിരക്കണക്കിന് മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിക്കുകയാണ്. മൃതദേഹങ്ങളില്‍ മിക്കതും തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ഭീതി നിലനില്‍ക്കാത്തതിനാല്‍ കൂട്ടത്തോടെ സംസ്കരിക്കാനുള്ള ഏര്‍പ്പാടുകള്‍ നടത്തുകയാണ്.












Click it and Unblock the Notifications