കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര നിര്‍ദേശം

  • By Staff
Google Oneindia Malayalam News

ദില്ലി: വീണ്ടും സുനാമി കടല്‍ക്ഷോഭം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ആഭ്യന്തര വകുപ്പ് ജാഗ്രത പാലിക്കണമെന്ന അറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനങ്ങള്‍ക്ക് വേണ്ട എല്ലാ സഹായവും വേണ്ടിവന്നാല്‍ നല്‍കാന്‍ കരസേനക്കും നാവികസേനക്കും വ്യോമസേനക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ജനങ്ങളെ തീരപ്രദേശത്തു നിന്നും മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. കടലില്‍ നിന്നും രണ്ട് കിലോമീറ്ററിനുള്ളിലേക്ക് പ്രവേശിക്കാന്‍ ജനങ്ങളെ അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്.

കടല്‍ക്ഷോഭമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിലൂടെയുള്ള തീവണ്ടി സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X