മരണസംഖ്യ ഒരു ലക്ഷം കവിയും
ദില്ലി: തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ സുനാമി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിയും. ഇന്ത്യയില്‍ മരണസംഖ്യ 15,000ഓളം വരും. ഇന്തോനേഷ്യയിലും ശ്രീലങ്കയിലും മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
പകര്‍ച്ചവ്യാധി മൂലം മരണസംഖ്യ ഇരട്ടിയാവാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ 6974 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ 15,000 കവിഞ്ഞേക്കും. തമിഴ്നാട്ടില്‍ ആറായിരത്തിലേറെ പേര്‍ മരിച്ചിട്ടുണ്ട്. ഇവിടെ മരണസംഖ്യ ഏഴായിരത്തിലേറെ വരും. 3000 പേര്‍ മരിച്ച ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ആയിരങ്ങളെ കാണാതായിട്ടുണ്ട്.
ഇന്തോനേഷ്യയില്‍ 45,268 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ 80,000 പേരെങ്കിലും മരിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്.
ശ്രീലങ്കയില്‍ 22,493 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗികമായ കണക്ക്. ഇവിടെ മരണസംഖ്യ 30,000 കവിയുമെന്നാണ് സൂചന. 4628 പേരെ ശ്രീലങ്കയില്‍ കാണാതായിട്ടുണ്ട്.
തായ്ലാന്റില്‍ 1829 പേര്‍ മരിച്ചുവെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടെ മരണം 200 കവിഞ്ഞേക്കും. സോമാലിയയില്‍ 100 പേരും മ്യാന്‍മാറില്‍ 90 പേരും മാലിദ്വീപില്‍ 67 പേരും മലേഷ്യയില്‍ 67 പേരും താന്‍സാനിയയില്‍ 10 പേരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications