പ്രധാനമന്ത്രി കുളച്ചല്‍ സന്ദര്‍ശിച്ചു
കുളച്ചല്‍: കന്യാകുമാരി ജില്ലയിലെ കുളച്ചലിലെ സെന്റ്മേരീസ് ഹയര്‍ സെക്കന്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സന്ദര്‍ശനം നടത്തി.
ദുരന്ത ബാധിതരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കേന്ദ്രം പ്രത്യേക പരിരക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ദുരന്തബാധിതര്‍ക്ക് ജീവിതം വീണ്ടും കരുപിടിപ്പിക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യും.
ദുരന്തബാധിത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഇതിനകം 500 കോടി സഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ ശരത്പവാര്‍, ദയാനിഎിമാരന്‍ എന്നിവരും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. സുനാമി ദുരന്തത്തിന് ഇരയായ മരമടിയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി.












Click it and Unblock the Notifications