Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോട്ടലിലെ മലയാളികളെ കാണാതായി

വേളാങ്കണ്ണി: കടല്‍ക്ഷോഭം നടക്കുമ്പോള്‍ വേളാങ്കണ്ണിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒട്ടേറെ മലയാളികളെ കാണാതായി.

കടല്‍ക്ഷോഭം നടക്കുമ്പോള്‍ അറുപതോളം മലയാളികള്‍ കടലോരത്തുള്ള മജസ്റിക് സീഫുഡ് കോര്‍ണര്‍ എന്ന ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കടല്‍ക്ഷോഭത്തില്‍ പെട്ട് ഇവരില്‍ പലരും ഒഴുകിപോയി.

ഹോട്ടല്‍ നടത്തിയിരുന്ന തൃശൂര്‍ ചാവക്കാട് സ്വദേശി പി. എം. താജുദ്ദീന്‍ (65), അടുത്ത ബന്ധു ഫൈസല്‍ (28), മലയാളികളായ ഹോട്ടല്‍ ജീവനക്കാരായ ഡേവിഡ്, തോമസ്, അബു, സതീഷ് എന്നിവരെ കാണാതായി. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്ന ചിലര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഹോട്ടലിലുണ്ടായിരുന്ന മറ്റു പലരെയും കുറിച്ച് ഒരു വിവരവുമില്ല. ഹോട്ടല്‍ കടലാക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു.

വേളാങ്കണ്ണിയില്‍ ഇപ്പോഴും മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ആയിരത്തിലേറെ പേരാണ് വേളാങ്കണ്ണിയില്‍ മരിച്ചത്. കടലാക്രമണത്തില്‍ കടല്‍ഭിത്തി തകര്‍ന്നതാണ് ദുരന്തം രൂക്ഷമാവാവാന്‍ കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+