കേരളത്തില്‍ വീണ്ടും കടല്‍ക്ഷോഭത്തിന് സാധ്യത
തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ 12 മണിയോടെ വീണ്ടും കടല്‍ക്ഷോഭമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
വീണ്ടും ശക്തിയേറിയ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ തീരപ്രദേശത്തിന് രണ്ട് കിലോമീറ്ററിനുള്ളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഡിസംബര്‍ 30 വ്യാഴാഴ്ച മന്ത്രിസഭായോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഈ മുന്നറിയിപ്പ് നല്‍കിയത്.
ഉച്ചയോടെ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഭൗമശാസ്ത്ര കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് അനുസരിച്ചാണ് ഈ അറിയിപ്പെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കടലില്‍ നിന്നും രണ്ട് കിലോമീറ്ററിനുള്ളില്‍ ആളുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ എല്ലാ ജില്ലാ അധികൃതര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീണ്ടും കടല്‍ക്ഷോഭം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പ്രതിരോധ മന്ത്രാലയം നല്‍കിയ അറിയിപ്പ് കേന്ദ്ര ആഭ്യന്തര വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തീരപ്രദേശത്ത് അനൗണ്‍സ്മെന്റ് നടത്തുന്നുണ്ട്. പല സ്ഥലങ്ങളിലും തീരപ്രദേശത്തു നിന്ന് ജനങ്ങള്‍ നീങ്ങിതുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications