Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലനിരപ്പ് ഉയരുന്നു; തീരങ്ങളില്‍ പരിഭ്രാന്തി

കൊല്ലം: സംസ്ഥാനത്തെ ചിലയിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ആറ്റിങ്ങല്‍, പുതുവൈപ്പിന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.

ആറ്റിങ്ങലിന് സമീപം കഠിനംകുളത്ത് കടല്‍ കുറച്ചുദൂരം പിന്‍വാങ്ങി. ഇത് ശക്തമായി തിരിച്ചുവരുമോ എന്ന പരിഭ്രാന്തിയിലാണ് ജനങ്ങള്‍. പുതുവൈപ്പിനിലും കടല്‍ പിന്‍വാങ്ങി.

എറണാകുളം ജില്ലയിലെ എടവനക്കാട് ചില വീടുകളില്‍ വെള്ളം കയറിയതായി റിപ്പോര്‍ട്ടുണ്ട്. പുതുവൈപ്പിനിലും ജലനിരപ്പ് ഉയര്‍ന്നു.

അതേ സമയം ഉച്ചക്ക് 12 മണിക്കുള്ളില്‍ മാത്രമേ കടല്‍ക്ഷോഭമുണ്ടാവാന്‍ സാധ്യതയുള്ളൂ എന്ന തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ ചില സ്ഥലങ്ങളില്‍ ജനങ്ങള്‍ തീരപ്രദേശത്തേക്ക് മടങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ശരിയായ വിവരം നല്‍കാന്‍ അധികൃതര്‍ ശ്രമം നടത്തുന്നുണ്ട്.

തമിഴ്നാട്ടിലെ ചെന്നൈയിലും കുളച്ചിലിലും കടലില്‍ ജലനിരപ്പ് ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. പോണ്ടിച്ചേരിയിലും ജനങ്ങള്‍ ഒഴിഞ്ഞുപോവാന്‍ തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+