ജനങ്ങള്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങി
തിരുവനന്തപുരം: വീണ്ടും കടല്‍ക്ഷോഭമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകാന്‍ തുടങ്ങി. കൊച്ചിയിലെ പുതുവൈപ്പിനില്‍ കടലിലെ ജലനിരപ്പ് ഉയര്‍ന്നു.
തിരുവനന്തപുരം വലിയതുറ വിഴിഞ്ഞം ഭാഗത്ത് തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോവാന്‍ തുടങ്ങി.
ചെന്നൈയില്‍ മറീനാ ബീച്ചിലേക്ക് വെള്ളം കയറാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ചെന്നൈയില്‍ ബീച്ചുകളെല്ലാം പൊലീസ് നിയന്ത്രണത്തിലാണ്. ആളുകളെ ബീച്ചുകളിലേക്ക് കടത്തിവിടുന്നില്ല. സുനാമി കടല്‍ക്ഷോഭം വന്‍ദുരന്തം വിതച്ച നാഗപട്ടണത്ത് തീരപ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങി.
വീണ്ടും കടല്‍ക്ഷോഭമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്ന് ആന്തമാനിലും ആളുകള്‍ ഒഴിഞ്ഞുപോയി തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications