കേരളത്തിലെ തീരങ്ങള്‍ സാധാരണ നിലയില്‍
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങള്‍ സാധാരണ നിലയില്‍ തുടരുന്നു. കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് തീരദേശത്തെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാക്കിയിരുന്നങ്കിലും കടലിലെ ജലനിരപ്പില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല.
പുതുവൈപ്പിനിലും ആറ്റിങ്ങലിലും ജലനിരപ്പ് നേരിയ തോതില്‍ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ കടലിന്റെ സ്ഥിതി സാധാരണനിലയിലാണ്. എടവനക്കാടും വെള്ളം പൊങ്ങിയെങ്കിലും പിന്നീട് താഴ്ന്നു.
കടല്‍ക്ഷോഭ സാധ്യതയെ കുറിച്ചുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് നിര്‍ത്തിവച്ച തീവണ്ടി ഗതാഗതം പുന:സ്ഥാപിച്ചു. ആലപ്പുഴ തീരത്തു നിന്നും കടലില്‍ പോയ 21 വള്ളങ്ങള്‍ സുരക്ഷിതമായി തിരിച്ചെത്തി.












Click it and Unblock the Notifications