ഒരു ജഡം കൂടി കണ്ടെടുത്തു; മരണസംഖ്യ 179
കൊച്ചി: സുനാമി കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ ഡിസംബര്‍ 30 വ്യാഴാഴ്ച മരിച്ചു. മരിച്ച ഒരാളുടെ മൃതദേഹം കൂടി വ്യാഴാഴ്ച കണ്ടെടുത്തു. ഇതോടെ കടല്‍ക്ഷോഭത്തില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 179 ആയി.
എറണാകുളം ജില്ലയിലെ എടവനക്കാട് നിന്നാണ് ഒരു സ്ത്രീയുടെ മൃതദേഹം വ്യാഴാഴ്ച കണ്ടെടുത്തത്.
ബുധനാഴ്ച രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. അഴീക്കല്‍, ആലപ്പാട് പ്രദേശങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്. ആലപ്പുഴയിലെ ചേര്‍ത്തലയില്‍ ദുരിതശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന ഒരു വൃദ്ധ രോഗം ബാധിച്ച് മരിച്ചു.
ദുരിതശ്വാസക്യാമ്പുകളിലുണ്ടായിരുന്ന 62,000ഓളം പേര്‍ തിരിച്ചുപോയി. 97,000 പേര്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുകയാണ്. തീരപ്രദേശമാകെ വറുതിയിലാണ്.
ചൊവ്വാഴ്ച കൂട്ടമായി സംസ്കരിച്ച 44 പേരുടെ ചിതാഭസ്മം ബുധനാഴ്ച ബന്ധുക്കള്‍ കടലിലൊഴുക്കി.












Click it and Unblock the Notifications