പ്രധാനമന്ത്രി പര്യടനം ആരംഭിച്ചു
തിരുവനന്തപുരം: ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പര്യടനം ആരംഭിച്ചു.
കുളച്ചിലാണ് പ്രധാനമന്ത്രി ആദ്യം സന്ദര്‍ശിക്കുന്നത്. ഡിസംബര്‍ 30 വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്ന് പ്രധാനമന്ത്രി കുളച്ചിലിലേക്ക് തിരിച്ചു. അവിടുത്തെ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളിലെ ദുതിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും.
കുളച്ചിലില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിച്ച സ്ഥലത്ത് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കും. പതിനൊന്നരയോടെ അദ്ദേഹം തിരുവനന്തപുരത്ത് തിരിച്ചെത്തും. തുടര്‍ന്ന് തിരുച്ചിറപ്പള്ളി വഴി നാഗപട്ടണത്തേക്ക് തിരിക്കും. പോണ്ടിച്ചേരിയിലെ കാരയ്ക്കലും സന്ദര്‍ശിച്ചതിന് ശേഷം രാത്രി ഏഴ് മണിയോടെ വീണ്ടും തിരുവനന്തപുരത്തെത്തും.
വ്യാഴാഴ്ച രാത്രി പ്രധാനമന്ത്രി മുഖ്യമന്ത്രിയും മറ്റുമായി ചര്‍ച്ച നടത്തും. വെള്ളിയാഴ്ചയാണ് അദ്ദേഹം കേരളത്തിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്.
ബുധനാഴ്ച രാത്രി 11.45നാണ് പ്രധാനമന്ത്രി തലസ്ഥാനത്ത് വിമാനമിറങ്ങിയത്. ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്യ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.












Click it and Unblock the Notifications