തീവണ്ടി സര്‍വീസുകള്‍ നിര്‍ത്തിവച്ചു
തിരുവനന്തപുരം: വീണ്ടും കടല്‍ക്ഷോഭമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് തീരപ്രദേശം വഴിയുള്ള തീവണ്ടി സര്‍വീസുകള്‍ മിക്കതും നിര്‍ത്തിവച്ചു.
റെയില്‍വെ സ്റേഷനുകളില്‍ തീവണ്ടികള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. കടല്‍ക്ഷോഭമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് സൃഷ്ടിച്ച പരിഭ്രാന്തിയില്‍ ഇടയ്ക്കു നിര്‍ത്തിയിട്ട തീവണ്ടികളില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങിപ്പോവുന്നുണ്ട്.
തിരുവനന്തപുരത്തെ തീരപ്രദേശത്ത് പലയിടത്തും വാര്‍ത്താവിനിമയ സൗകര്യങ്ങളും വൈദ്യുതിയും തകരാറിലായി.












Click it and Unblock the Notifications