ഇന്തോനേഷ്യയില്‍ മരണം 80,000 കവിയും
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സുനാമി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 80,000 കവിയുമെന്ന് യുണിസെഫ് അറിയിച്ചു.
ഇതുവരെ 52,000 പേര്‍ ഇന്തോനേഷ്യയില്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ദുരന്തബാധിതര്‍ക്ക് ആശ്വാസമെത്തിക്കുന്നതിന് പോലും ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. ദുരന്തബാധിത പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ജനങ്ങള്‍ക്ക് ഹെലികോപ്റ്ററുകളില്‍ ഭക്ഷണപാക്കറ്റുകള്‍ വിതരണം ചെയ്യുന്നത് തുടരുന്നുണ്ട്.
ദുരന്തം ഇന്തോനേഷ്യയിലെ സാധാരണജീവിതത്തെ താറുമാറിലാക്കിയിട്ടുണ്ട്. ഇന്തോനേഷ്യയിലെ മിക്കയിടങ്ങളിലും ഇന്ധനവിതരണം നിലച്ചിരിക്കുകയാണ്.












Click it and Unblock the Notifications