Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണസംഖ്യ ഒന്നര ലക്ഷം കവിയും

ദില്ലി: തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ സുനാമി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കവിയും. 1,23,000 പേരുടെ മരണം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ മരണസംഖ്യ 20,000 കടന്നേക്കും. ആന്തമാനില്‍ മാത്രം 13,000 പേര്‍ മരിച്ചിട്ടുണ്ടാവാമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. കാണാതായ 10,000 പേരും മരിച്ചിട്ടുണ്ടാവാമെന്ന് ആന്തമാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞു. 3000 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

തമിഴ്നാട്ടില്‍ ഏഴായിത്തിലേറെ ആളുകളാണ് മരിച്ചത്. നാഗപട്ടണം ജില്ലയില്‍ മാത്രം ആറായിരം പേര്‍ മരിച്ചതായി റെഡ് ക്രോസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കുന്നു. ആയിരം പേരെ കാണാതായിട്ടുണ്ട്.

കേരളത്തില്‍ 179 പേരും ആന്ധ്രയില്‍ 111 പേരുമാണ് മരിച്ചത്. പോണ്ടിച്ചേരിയില്‍ അഞ്ഞൂറിലേറെ ആളുകള്‍ മരിച്ചു.

ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്തോനേഷ്യയെയാണ്. 80,000ല്‍ ഏറെ ആളുകളാണ് ഇവിടെ മരിച്ചത്. ഇവിടെ മരണസംഖ്യ ഇനിയും കൂടുമെന്നാണ് കരുതുന്നത്.

27,000ലേറെ ആളുകള്‍ ശ്രീലങ്കയില്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ മരണസംഖ്യ 30,000 കവിയുമെന്നാണ് സൂചന. ആയിരങ്ങളെ ഇവിടെ കാണാതായിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനം നടത്താന്‍ 100 കോടിയിലേറെ ഡോളര്‍ ആവശ്യമായി വരുമെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ പറയുന്നത്.

തായ്ലാന്റില്‍ 2394 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആറായിരത്തിലേറെ പേരെ ഇവിടെ കാണാതായിട്ടുണ്ട്. ഇവര്‍ മരിച്ചിട്ടുണ്ടാവാമെന്നാണ് തായ്ലാന്റ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. മ്യാന്‍മാറില്‍ 90 ഉം മാലിദ്വീപില്‍ 67ഉം മലേഷ്യയില്‍ 65ഉം പേരാണ് മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+