Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയേന്ദ്ര സരസ്വതിയുടെ അനുജന്‍ അറസ്റില്‍

ചെന്നൈ: ശങ്കരരാമന്‍ വധക്കേസുമായി ബന്ധപ്പെട്ട് കാഞ്ചി ജൂനിയര്‍ ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയുടെ അനുജന്‍ രഘു അറസ്റിലായി.

കൊലപാതകം, കൊലപാതകത്തിനായി ഗൂഢാലോചന എന്നീ കുറ്റങ്ങളുടെ പേരിലാണ് അറസ്റ്. കാഞ്ചീപുരം എസ്പി ഓഫീസിന് സമീപത്തെ ബംഗ്ലാവില്‍ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി രഘുവിനെ ഡിസംബര്‍ 30 വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അറസ്റ് ചെയ്തത്.

ശങ്കരരാമന്‍ വധക്കേസില്‍ അറസ്റിലായവരുടെ എണ്ണം ഇതോടെ 24 ആയി. രഘുവിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. രഘുവിനെ രണ്ടാഴ്ചയോളം തുടര്‍ച്ചയായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ് ചെയ്തത്.

കേസിലെ രണ്ടാം പ്രതിയായ രവി സുബ്രഹ്മണ്യം വ്യാഴാഴ്ച കാഞ്ചീപുരം കോടതിയില്‍ രഹസ്യമായി മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റെന്ന് കരുതുന്നു.

കേസിലെ ഒന്നാം പ്രതിയായ അപ്പുവിന് നല്‍കാനായി ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചത് രഘുവാണെന്നാണ് പൊലീസ് പറയുന്നത്. കൊലക്ക് പിന്നിലെ പ്രധാന സൂത്രധാരന്‍ ഇയാളാണെന്നും ഇയാള്‍ക്ക് മഠത്തില്‍ വരുന്ന പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+