രഘുവിനെ ജനവരി 12 വരെ റിമാന്റ് ചെയ്തു
കാഞ്ചീപുരം: ശങ്കരരാമന്‍ വധക്കേസില്‍ അറസ്റിലായ കാഞ്ചി ജൂനിയര്‍ ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയുടെ അനുജന്‍ രഘുവിനെ ജനവരി 12 വരെ കോടതി ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി അറസ്റിലായ രഘുവിനെ വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. കേസിലെ ഒന്നാം പ്രതിയായ അപ്പുവിന് നല്‍കാനായി രഘു പണം പിന്‍വലിച്ചെന്നതിന് തെളിവായുള്ള രേഖകള്‍ ഐസിഐസിഐ ബാങ്കില്‍ നിന്നും പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് അറസ്റുണ്ടായതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.
രഘുവിനെ പിന്നീട് ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. കേസിലെ മറ്റ് എട്ട് പ്രതികളെ കൂടി വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. ഇവരുടെ കസ്റഡി ജനവരി 12 വരെ നീട്ടി.












Click it and Unblock the Notifications