Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി: കേന്ദ്രവകുപ്പുകള്‍ തമ്മില്‍ തര്‍ക്കം

ദില്ലി: വീണ്ടും സുനാമി ദുരന്തം ഉണ്ടാവാന്‍ പോകുന്നുവെന്ന മുന്നറിയിപ്പ് നല്‍കിയതിനെ ചൊല്ലി കേന്ദ്രസര്‍ക്കാരിന്റെ രണ്ട് വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം. അടിസ്ഥാനരഹിതമായ മുന്നറിയിപ്പ് നല്‍കിയ ആഭ്യന്തരവകുപ്പ് മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ്.

കേന്ദ്ര ആഭ്യന്തര വകുപ്പാണ് വീണ്ടും സുനാമി ദുരന്തം ഉണ്ടാവാന്‍ പോകുന്നുവെന്നും തീരങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും വിവിധ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ശാസ്ത്രീയാടിസ്ഥാനമില്ലാത്തതായിരുന്നു ഈ മുന്നറിയിപ്പെന്ന് വ്യക്തമായതോടെ കേന്ദ്രത്തിന്റെ രണ്ട് വകുപ്പുകള്‍ തമ്മില്‍ ഇതിനെ ചൊല്ലി തമ്മിലടിക്കുകയാണ്.

മുന്നറിയിപ്പിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നും ശാസ്ത്രസാങ്കേതിക വകുപ്പ് അറിയാതെയാണ് ആഭ്യന്തര മുന്നറിയിപ്പ് നല്‍കിയതെന്നും ശാസ്ത്രസാങ്കേതിക മന്ത്രി കപില്‍ സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കപില്‍ സിബലിന്റെ വാര്‍ത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെ വാര്‍ത്താസമ്മേളനം നടത്തിയ ആഭ്യന്തര മന്ത്രാലയ ഡയറക്ടര്‍ ആര്‍. രസ്തോഗി വിദഗ്ധരുമായി കൂടിയാലോചിച്ചതിന് ശേഷമാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് വ്യക്തമാക്കി. ശാസ്ത്രസാങ്കേതിക വകുപ്പുമായി കൂടിയാലോചിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

അമേരിക്കയിലെ ഒറിഗോണിലെ ഒരു ഗവേഷക സംഘത്തിന്റെ വെബ്സൈറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. അതേ സമയം ഈ വെബ്സൈറ്റില്‍ സുനാമി വീണ്ടും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പറയുന്നില്ല. വീണ്ടും തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് മാത്രമേ പറയുന്നുള്ളൂ.

ഈ സംഘത്തിന്റെ മുന്നറിയിപ്പിന്റെ വിശ്വാസ്യതയെയും കപില്‍ സിബല്‍ ചോദ്യം ചെയ്തു. ഭൂകമ്പം മുന്‍കൂട്ടി പ്രവചിക്കാനാവില്ലെന്നിരിക്കെ ഇത്തരമൊരു മുന്നറിയിപ്പിന് ശാസ്ത്രീയാടിസ്ഥാനമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതായാലും ആഭ്യന്തര വകുപ്പിന്റെ വീഴ്ച പുറത്തുകൊണ്ടുവരുന്നതായി സിബലിന്റെ വാര്‍ത്താസമ്മേളനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+