കേരളത്തിന് 236 കോടി സഹായം
തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള ദുരിതാശ്വാസമായി കേന്ദ്രം സംസ്ഥാനത്തിന് 236 കോടി രൂപയുടെ സഹായം അനുവദിക്കുന്നതായി കേരളത്തിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
സുനാമി ദുരന്തം നേരിടുന്നതിനാണ് 100 കോടി രൂപ. സുനാമി ദുരന്തം നേരിടുന്നതിന് വിവിധ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടി ല്‍ നിന്ന് അനുവദിച്ച 500 കോടിയില്‍ നിന്നാണ് കേരളത്തിന് 100 കോടി.
വരള്‍ച്ചാ ദുരിതാശ്വാസത്തിനായി നേരത്തെ സംസ്ഥാനം നല്‍കിയ നിവേദനം പരിഗണിച്ചാണ് 106 കോടി രൂപ അനുവദിച്ചിരിക്കുന്നത്. കുരുമുളകിനും കശുമാവിനും മറ്റും കൃഷിനാശം നേരിട്ട സാഹചര്യത്തില്‍ പുനരുദ്ധാരണപ്രവര്‍ത്തനത്തിനാണ് 30 കോടി അനുവദിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ഉന്നതോദ്യോസസ്ഥരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി സഹായം പ്രഖ്യാപിച്ചത്.
അഴീക്കല്‍, കൊച്ചി ജട്ടി എന്നിവിടങ്ങളില്‍ സൈന്യത്തിന്റെ സഹായത്തോടെ താത്കാലിക ബെയ്ലി പാലം നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ദുരന്തങ്ങള്‍ നേരിടാന്‍ ദേശീയ, സംസ്ഥാന, ജില്ലാ തലത്തില്‍ സംവിധാനമുണ്ടാക്കുമെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications