കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇബ്രാഹിംകുഞ്ഞ് പുതിയ മന്ത്രിയായേക്കും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ രാജി ജനവരി ഒന്ന് ശനിയാഴ്ച ചേരുന്ന മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം സ്വീകരിച്ചേക്കും. കുഞ്ഞാലിക്കുട്ടിക്ക് പകരം വി. കെ. ഇബ്രാഹിംകുഞ്ഞിനെ മന്ത്രിസഭയിലുള്‍പ്പെടുത്താനാണ് സാധ്യത.

പുതിയ മന്ത്രി വരുന്നതോടെ മുസ്ലിം ലീഗ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയേക്കും. കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന വ്യവസായ വകുപ്പിന്റെ ചുമതല ഇ. ടി. മുഹമ്മദ് ബഷീറിന് നല്‍കിയേക്കും. വിദ്യാഭ്യാസ വകുപ്പ് എം. കെ. മുനീറിന് ലഭിച്ചേക്കും. മുനീര്‍ ഇപ്പോള്‍ ചുമതല വഹിക്കുന്ന പൊതുമരാമത്ത് വകുപ്പായിരിക്കും ഇബ്രാഹിം കുഞ്ഞിന് ലഭിക്കുന്നത്. തദ്ദേശസ്വയംഭരണ മന്ത്രിയായി കുട്ടി അഹമ്മദ് കുട്ടി തുടര്‍ന്നേക്കും.

മട്ടാഞ്ചേരി മണ്ഡലത്തെയാണ് വി. കെ. ഇബ്രാഹിംകുഞ്ഞ് പ്രതിനിധീകരിക്കുന്നത്. ലീഗ് എംഎല്‍എമാര്‍ മലപ്പുറത്തു നിന്ന് മാത്രമുള്ളവരാണ് എന്ന പരാതി പരിഹരിക്കാന്‍ ഇബ്രാഹിംകുഞ്ഞിനെ മന്ത്രിയാക്കുന്നതിലൂടെ ഒരു പരിധി വരെ കഴിയുമെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്.

ലീഗിന്റെ നേതൃസ്ഥാനങ്ങളിലും ചില മാറ്റങ്ങള്‍ വന്നേക്കും. മന്ത്രിമാരായ ഇ. ടി. മുഹമ്മദ് ബഷീറും കുട്ടി അഹമ്മദ്കുട്ടിയും സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങള്‍ ഒഴിയും. പകരം ഈ സ്ഥാനങ്ങളില്‍ പി. കെ. കെ. ബാവയും കെ. എന്‍. എ. ഖാദറും വന്നേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X