പിഎസ്സി അംഗങ്ങള്‍: ഹൈക്കോടതി വിലക്കി
കൊച്ചി: പുതിയ പിഎസ്സി അംഗങ്ങള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്ന് ഹൈക്കോടതി വിലക്കി.
പുതിയ പിഎസ്സി അംഗങ്ങളുടെ നിയമനം ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
പിഎസ്സി അംഗങ്ങളായി 15 പേരെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്. ജസ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, കെ. ബി. ബാലചന്ദ്രന്‍ എന്നിവരാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ പിഎസ്സി അംഗങ്ങള്‍ നയപരമായ തീരുമാനമെടുക്കരുതെന്ന തീരുമാനം പിഎസ്സിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും.












Click it and Unblock the Notifications