അനാഥരായ കുട്ടികളെ ദത്തെടുക്കും: പ്രധാനമന്ത്രി
കൊല്ലം: സുനാമി ദുരന്തത്തില്‍ അനാഥരായ കുട്ടികളെ സര്‍ക്കാര്‍ ദത്തെടുക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അറിയിച്ചു.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 31 വെള്ളിയാഴ്ച പുല്ലുകുളങ്ങരയിലെ ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ചപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
പിന്നീട് കരുനാഗപ്പള്ളിയിലേക്ക് തിരിച്ച പ്രധാനമന്ത്രി അവിടുത്തെ ദുരിതാശ്വാസ ക്യാമ്പുകളും താലൂക്ക് ആശുപത്രിയും സന്ദര്‍ശിച്ചു.
ജനങ്ങളുടെ പരാതികളും പരിദേവനങ്ങളും കേട്ട പ്രധാനമന്ത്രി കടല്‍ഭിത്തി കെട്ടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി. അഴീക്കലില്‍ പാലം പണിയാന്‍ പ്രതിരോധ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസം അവിടെ കൂടിയിരുന്ന ചിലര്‍ക്ക് പ്രധാനമന്ത്രി വിതരണം ചെയ്തു. ദുരന്തത്തില്‍ മുതിര്‍ന്നവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് 50,000 രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.












Click it and Unblock the Notifications