Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി കായംകുളം സന്ദര്‍ശിച്ചു

കായംകുളം: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഡിസംബര്‍ 31 വെള്ളിയാഴ്ച രാവിലെ മുതുകുളം ഹയര്‍ സെക്കന്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു.

ദുരന്തബാധിതര്‍ക്ക് വീണ്ടും ജീവിതം കരുപ്പിടിപ്പിക്കുന്നതിന് വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാം നഷ്ടപ്പെട്ട രണ്ടു സ്ത്രീകള്‍ പ്രധാനമന്ത്രിയെ സമീപിച്ച് തങ്ങളുടെ ദുരിതങ്ങളെ കുറിച്ച്് വിവരിച്ചു. അവരെ പ്രധാനമന്ത്രി സാന്ത്വനിപ്പിച്ചു. അവരുടെ ദുരിതം തങ്ങള്‍ പങ്കുവയ്ക്കുമെന്നും അവരെ സഹായിക്കുന്നതിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ വീടുകള്‍ വയ്ക്കുന്നതിനും ബോട്ടുകള്‍ വാങ്ങുന്നതിനും വേണ്ട സഹായം ചെയ്യുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കി.

മുതുകുളത്തെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചതിന് ശേഷം കായംകുളത്തെ എന്‍ആര്‍പിഎം ഹൈസ്കൂളിലെ ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി പോയി. കായംകുളത്തു നിന്നും അദ്ദേഹം കരുനാഗപ്പള്ളിയിലേക്ക് തിരിക്കും.

നേരത്തെ എന്‍ടിപിസിയുടെ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി മുതുകുളത്തെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ ശരത്പവാര്‍, ഇ. അഹമ്മദ്, സംസ്ഥാന മന്ത്രിമാരായ കെ. എം. മാണി, കെ. കെ. രാമചന്ദ്രന്‍, കെ. സി. വേണുഗോപാല്‍ എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+