പ്രധാനമന്ത്രി ആന്ധ്രാപ്രദേശിലേക്ക് തിരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സുനാമി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഡിസംബര്‍ 31 വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം തിരുവനന്തപുരത്തു നിന്നും ആന്ധ്രാപ്രദേശിലെ വിജയവാഡയിലേക്ക് തിരിച്ചു.
സുനാമി ദുരന്തബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും എത്തിച്ചുകൊടുക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
അഴീക്കലില്‍ ഒരു മാസത്തിനുള്ളില്‍ പാലം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേക പദ്ധതി നടപ്പിലാക്കുന്നത് പരിഗണനയിലുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ സുനാമി ജാഗ്രതാ നിര്‍ദേശം സംബന്ധിച്ച ആശയക്കുഴപ്പത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സുനാമി ഇന്ത്യന്‍ കടല്‍തീരത്ത് ആദ്യമായി ഉണ്ടാവുന്ന പ്രതിഭാസമാണെന്നും അതുകൊണ്ടുതന്നെ അതേക്കുറിച്ച് ആശയക്കുഴപ്പമുണ്ടാവുക സ്വാഭാവികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആറാട്ടുപുഴയില്‍ ഇടയ്ക്കിടെ കടല്‍ക്ഷോഭമുണ്ടാവുന്നതിനെ കുറിച്ച് വിശദമായി പഠനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications