പ്രധാനമന്ത്രി കേരളത്തില്‍ പര്യടനം തുടങ്ങി
തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ ജില്ലകളിലെ സുനാമി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഡിസംബര്‍ 31 വെള്ളിയാഴ്ച രാവിലെ തിരുവനനന്തപുരത്തു നിന്നും തിരിച്ചു.
കായംകുളത്താണ് പ്രധാനമന്ത്രി ആദ്യം സന്ദര്‍ശനം നടത്തുന്നത്. കായംകുളത്തെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന് ശേഷം പ്രധാനമന്ത്രി കരുനാഗപ്പള്ളിയിലേക്ക് പോകും. കരുനാഗപ്പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പുകളും താലൂക്ക് ആശുപത്രിയും അദ്ദേഹം സന്ദര്‍ശിക്കും. പിന്നീട് അദ്ദേഹം ആലപ്പുഴയിലേക്ക് തിരിക്കും.












Click it and Unblock the Notifications