ഇന്തോനേഷ്യയില്‍ മരണം ഒരു ലക്ഷം കവിയും
ജക്കാര്‍ത്ത: സുനാമി ദുരന്തത്തില്‍ ഇന്തോനേഷ്യയില്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിയും. ശ്രീലങ്കയില്‍ 29,000 പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
80,000 പേര്‍ മരിച്ചതായാണ് ഔദ്യോഗികമായ കണക്കെങ്കിലും മരണസംഖ്യ ഒരു ലക്ഷം കവിഞ്ഞേക്കുമെന്ന് ഇന്തോനേഷ്യന്‍ ആരോഗ്യമന്ത്രി സീതി ഫാദില്ല സുപാദി പറഞ്ഞു. സുനാമി ഏറ്റവും കൂടുതല്‍ ദുരന്തം വിതച്ച സുമാത്ര ദ്വീപിലെ വടക്ക്പടിഞ്ഞാറന്‍ തീരപ്രദേശത്തു നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ കോളറ, അതിസാരം തുടങ്ങിയ ജലജന്യരോഗങ്ങളില്‍ നിന്നു ഭീഷണി നേരിടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയില്‍ മരണസംഖ്യ 30,000 കവിയുമെന്നാണ് കരുതുന്നത്. 29,000 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications