ആന്തമാനിലും സുമാത്രയിലും വീണ്ടും ഭൂചലനം
ദില്ലി: ആന്തമാന്‍ നിക്കോബാര്‍ ദ്വീപിലും ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലും വീണ്ടും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.
ആന്തമാന്‍ നിക്കോബാര്‍ ദ്വീപിലെ കാര്‍ നികോബാറില്‍ ഡിസംബര്‍ 31 വെള്ളിയാഴ്ച രാത്രിയും ജനവരി ഒന്ന് ശനിയാഴ്ച പുലര്‍ച്ചയുമായി രണ്ട് തവണ ഭൂചലനമുണ്ടായി. വെള്ളിയാഴ്ച രാത്രി 11.32ന് ഉണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 3.40ന് ഉണ്ടായ ഭൂചലനം 5.0 ആണ് രേഖപ്പെടുത്തിയത്.
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്ത് ശനിയാഴ്ച രാവിലെ 7.26നാണ് റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.












Click it and Unblock the Notifications