വീണ്ടും സുനാമിക്ക് സാധ്യതയില്ലെന്ന് വിദഗ്ധര്‍
വിശാഖപട്ടണം: ഞായറാഴ്ചയുണ്ടായ സുനാമി കടല്‍ക്ഷോഭത്തിന് പിന്നാലെ വീണ്ടും സുനാമിയുണ്ടാവാന്‍ സാധ്യതയില്ലെന്ന് കൊടുങ്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം ഡയറക്ടര്‍ ജെ. വി. എം. നായിഡു പറഞ്ഞു.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യയില്‍ സുനാമി സംഭവിക്കുന്നത്. ദിവസങ്ങള്‍ക്കകം അത് ആവര്‍ത്തിക്കാന്‍ സാധ്യതയില്ല.
സുമാത്രക്കും ആന്തമാന്‍ ദ്വീപുകള്‍ക്കുമിടയില്‍ റിക്ടര്‍ സ്കെയിലില്‍ 5.2 മുതല്‍ 7.3 വരെ രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതൊന്നും സുനാമിക്ക് കാരണമായിട്ടില്ല- നായിഡു ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications