പാലങ്ങള്‍ക്കായി കേന്ദ്രം 16 കോടി അനുവദിച്ചു
കൊല്ലം: അഴീക്കലിലും ആറാട്ടുപുഴയിലും രണ്ട് താത്കാലിക പാലങ്ങള്‍ നിര്‍മിക്കുന്നതിന് കേന്ദ്രം 16 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
രണ്ട് പാലങ്ങളും സൈന്യം നിര്‍മിക്കും. സ്ഥലത്ത് വിശദമായ പഠനം നടത്തിയതിന് ശേഷം പാലങ്ങള്‍ പണിയുന്നതിന് മിലിട്ടറി എഞ്ചിനീയറിംഗ് വിംഗിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒന്നര മാസത്തിനുള്ളില്‍ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാവും. പിന്നീട് ഇവിടെ സ്ഥിരമായ പാലം നിര്‍മിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ഥിരം പാലങ്ങള്‍ യാഥാര്‍ഥ്യമാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications