Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടിയുടെ രാജി: ഇന്ന് തീരുമാനം

കോഴിക്കോട്: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ രാജിക്കാര്യത്തില്‍ ജനവരി ഒന്ന് ശനിയാഴ്ച ചേരുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമെടുക്കും.

കോഴിക്കോട് ലീഗ് ഹൗസില്‍ ശനിയാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം നടക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.

രാജി ലീഗ് യോഗം സ്വീകരിക്കാനാണ് സാധ്യത. ഒപ്പം കുഞ്ഞാലിക്കുട്ടിക്ക് പാര്‍ട്ടി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യും. മന്ത്രിസ്ഥാനം ഒഴിയുന്നതോടെ സംസ്ഥാന സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയില്‍ കൂടുതല്‍ പിടിമുറുക്കും.

കുഞ്ഞാലിക്കുട്ടിക്ക് പകരം വി. കെ. ഇബ്രാഹിംകുഞ്ഞ് മന്ത്രിയാവാനാണ് സാധ്യത. മട്ടാഞ്ചേരി മണ്ഡലത്തെയാണ് ഇബ്രാഹിംകുഞ്ഞ് പ്രതിനിധീകരിക്കുന്നത്.

നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്താനും ലീഗ് യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+