കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് മാസത്തിനുള്ളില്‍ താത്കാലിക വീടുകള്‍

  • By Staff
Google Oneindia Malayalam News

കായംകുളം: ആലപ്പാട്, ആറാട്ടുപുഴ പഞ്ചായത്തുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ താത്കാലിക വീടുകള്‍ നിര്‍മിക്കും.

സുനാമി ദുരന്തത്തെ തുടര്‍ന്നുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഈ ഗ്രാമങ്ങളെ ഒരു വര്‍ഷത്തിനുള്ളില്‍ മാതൃകാഗ്രാമങ്ങളായി പുനര്‍നിര്‍മിക്കുമെന്ന് റവന്യുമന്ത്രി കെ. എം. മാണി യോഗത്തില്‍ അറിയിച്ചു.

ഒരേ മാതൃകയിലുള്ള ഭൂകമ്പ പ്രതിരോധ സ്വഭാവമുള്ള വീടുകളായിരിക്കും നിര്‍മിക്കുന്നത്. വാസയോഗ്യമായ വീടുകളുടെ അറ്റക്കുറ്റപ്പണി നടത്തും.

വീടുകള്‍ നഷ്ടപ്പെട്ടവരെ മാത്രമേ ഇനി ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിപ്പിക്കുകയുള്ളൂവെന്ന് മന്ത്രി അറിയിച്ചു. ബാക്കിയുള്ളവര്‍ക്ക് തിരിച്ചുപോകാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു.

മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. സി. വേണുഗോപാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X