കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്ഷപ്പെട്ട കുഞ്ഞിന് സുനാമി എന്ന പേര്

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: സുനാമിയില്‍ നിന്ന് രക്ഷപ്പെട്ട കുഞ്ഞിന് സുനാമി എന്ന് പേരിട്ടു. ആലപ്പുഴ ജില്ലയിലെ വലിയഴീക്കലിലെ ദമ്പതികളായ കുട്ടനും പ്രിയങ്കയുമാണ് ദുരന്തം സൃഷ്ടിച്ച പ്രതിഭാസത്തിന്റെ പേര് തന്നെ തങ്ങളുടെ കുഞ്ഞിനിട്ടത്.

സുനാമി എന്ന പേര് ദുരന്തസ്മൃതിയുണര്‍ത്തുന്നതാണെങ്കിലും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ സ്മരണയ്ക്കായാണ് ഈ ദമ്പതികള്‍ കുഞ്ഞിന് സുനാമി എന്ന് പേരിട്ടത്. തങ്ങളുടെ കുഞ്ഞ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ഓര്‍മയ്ക്കായി സുനാമി എന്ന് കുഞ്ഞിന് പേരിടാന്‍ തീരുമാനിക്കുകയായിരുന്നു ഈ ദമ്പതികള്‍.

കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചാണ് കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് നടന്നത്. കടല്‍ക്ഷോഭത്തില്‍ പരിക്കേറ്റ കുഞ്ഞിന്റെ അമ്മ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

തിരമാലകള്‍ വീട്ടിലേക്ക് കയറിയപ്പോള്‍ ഒരു ബന്ധുവാണ് പ്രിയങ്കയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X