കേരളത്തിലെ187 ഗ്രാമങ്ങളെ സുനാമി ബാധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 187 ഗ്രാമങ്ങളിലെ 24,70,080 പേരെ സുനാമി കടല്‍ക്ഷോഭം ബാധിച്ചതായി റവന്യു മന്ത്രി കെ. എം. മാണി അറിയിച്ചു.
ദുരന്തത്തില്‍ 168 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗികമായ കണക്ക്. 1617 പേര്‍ക്ക് പരിക്കേറ്റു. 6480 വീടുകളാണ് ദുരന്തത്തില്‍ തകര്‍ന്നത്. 2,20,105 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും 223 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുകയും ചെയ്തു. ദുരന്തബാധിത പ്രദേശങ്ങളില്‍ 224 ഡോക്ടര്‍മാരെ നിയോഗിച്ചു.
ഇതുവരെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ 3.5 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. മന്ത്രി 16,737 രൂപയും മന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ 19,400 രൂപയും ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു.












Click it and Unblock the Notifications