ശ്രീലങ്കയില്‍ മരണസംഖ്യ 28,551
കൊളംബോ: സുനാമി ദുരന്തത്തില്‍ ശ്രീലങ്കയില്‍ മരിച്ചവരുടെ എണ്ണം ഉയര്‍ന്നു. 28,551 പേര്‍ മരിച്ചുവെന്നാണ് ഒടുവിലത്തെ ഔദ്യോഗികമായ കണക്ക്. ഇവിടെ മരണസംഖ്യ 35,000ഓളം വരുമെന്നാണ് സൂചന.
43 സുനാമി മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണസംഖ്യ 28,551 ആയി ഉയര്‍ന്നത്. 4916 പേരെ ഇപ്പോഴും കാണാനില്ല. 12482 പേര്‍ക്ക് ദുരന്തത്തില്‍ പരിക്കേറ്റിട്ടുണ്ട്. 10 ലക്ഷത്തോളം ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.
സുനാമി ദുരന്തത്തില്‍ വിവിധ രാജ്യങ്ങളിലായി മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തിലേറെ വരുമെന്ന് യുഎന്‍ വക്താവ് വ്യക്തമാക്കി. ദുരന്തത്തില്‍ ഒട്ടേറെ മത്സ്യത്തൊഴിലാളികളെ കാണാതാവുകയും ഗ്രാമങ്ങള്‍ ഇല്ലാതാവുകയും ചെയ്ത സാഹചര്യത്തില്‍ യഥാര്‍ഥ മരണസംഖ്യ ഒരിക്കലും ലഭിക്കില്ലെന്ന് യുഎന്‍ വക്താവ് പറഞ്ഞു.












Click it and Unblock the Notifications