ശങ്കരാചാര്യരുടെ മോചനത്തിനായി പ്രാര്‍ഥന നടത്തി
ദില്ലി: കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിയുടെ മോചനത്തിനായി ബിജെപി നേതാക്കള്‍ ദില്ലിയിലെ ശ്രീ ദേവി കാമാക്ഷി ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തി.
ബിജെപി പ്രസിഡന്റ്, മുരളി മനോഹര്‍ ജോഷി, സുഷമ സ്വരാജ്, ജനകൃഷ്ണമൂര്‍ത്തി, മുന്‍ ബിജെപി നേതാവ് ഗോവിന്ദാചാര്യ തുടങ്ങിയ നേതാക്കള്‍ രണ്ട് മണിക്കൂര്‍ നീണ്ട പ്രാര്‍ഥനായോഗത്തില്‍ പങ്കെടുത്തു.
തങ്ങളുടെ എല്ലാവരുടെയും സമാധാനത്തിനും ക്ഷേമത്തിനും വേണ്ടിയാണ് ശങ്കരാചാര്യര്‍ പ്രാര്‍ഥിച്ചിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ ഭക്തര്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കേണ്ടതുണ്ടെന്നും ദേവി കാമാക്ഷി ക്ഷേത്രം എക്സിക്യൂട്ടീവ് ട്രസ്റി ഉലാചി ഗണേശന്‍ പറഞ്ഞു.












Click it and Unblock the Notifications